അടിയന്തരാവസ്ഥക്കാലം പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി 'ഗോ സംരക്ഷണത്തിന്‍റെ പേരില്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു'
ദില്ലി: ഇന്ത്യയില് ഇനി വിവേകമുള്ള ഒരു സര്ക്കാരും അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യ സ്കൂളില് കുട്ടികള്ക്ക് പഠിക്കാനുള്ള സിലബസില് ഉള്പ്പെടുത്തണം, എങ്കിലേ ഇന്ന് അവരനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വില എന്താണെന്ന് അവര്ക്ക് മനസ്സിലാകൂ,- വെങ്കയ്യ നായിഡു പറഞ്ഞു.
ലൗ ജിഹാദിന്റെ പേരിലും ഗോ സംരക്ഷണത്തിന്റെ പേരിലും അക്രമങ്ങള് നടക്കുന്നു. ഭക്ഷണ കാര്യത്തില് പോലും പൗരന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്
''വ്യക്തി സ്വാതന്ത്ര്യങ്ങളുടെ മേല് ചില കടന്നുകയറ്റങ്ങള് ഇപ്പോള് നടക്കുന്നുണ്ട്, ലൗ ജിഹാദിന്റെ പേരിലും ഗോ സംരക്ഷണത്തിന്റെ പേരിലും അക്രമങ്ങള് നടക്കുന്നു. ഭക്ഷണ കാര്യത്തില് പോലും പൗരന് സ്വാതന്ത്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്തരത്തിലുള്ള പ്രവര്ത്തനങ്ങള് നടത്തുന്നവരെ ഇന്ത്യക്കാരന് എന്നു വിളിക്കാന് കഴിയില്ല.
ഇന്ത്യയുടെ യഥാര്ത്ഥമായ മൂല്യങ്ങള് മനസ്സിലാക്കുമ്പോള് അസഹിഷ്ണുതയ്ക്ക് യാതൊരു പ്രാധാന്യവുമില്ല, ബഹുസ്വരതയെ അംഗീകരിക്കുന്ന തരത്തിലേക്ക് നമ്മള് മാറിക്കഴിഞ്ഞു''- വെങ്കയ്യ നായിഡു പറഞ്ഞു.
മുതിര്ന്ന മാധ്യമപ്രവര്ത്തകന് എ.സൂര്യ പ്രകാശിന്റെ 'എമര്ജന്സി;ഇന്ത്യന് ഡെമോക്രസീസ് ഡാര്കെസ്റ്റ് അവര്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില് പങ്കെടുക്കുകയായിരുന്നു വെങ്കയ്യ നായിഡു.
