കൊച്ചി: കശാപ്പ് നിയന്ത്രണ ഉത്തരവിന് സ്റ്റേ ഇല്ല. കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ വാദങ്ങൾ മുഖവിലക്കെടുക്കുന്നു എന്ന് പറഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവില്ലെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡൻ എംഎല്‍എയും ഉള്‍പ്പെടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വില്‍പനയും കശാപ്പും സംസ്ഥാന പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്രഉത്തരവ് എന്നുമാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ അനുകൂലിച്ചിരുന്നു.