ദില്ലി: ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. 12 ബയോമെട്രിക് നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനായി സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന സഭയിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു അരുൺ ജെയ്റ്റ്ലി ഈകാര്യം വ്യക്തമാക്കിയത്.
നേരത്തെ ജൂലൈയിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കേന്ദ്രം ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 31ന് ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ട്വീറ്റിൽ ആവശ്യപ്പെട്ടത്.
ജൂണ്‍ 28 വരെ 25 കോടി പാൻ കാർഡ് ഉടമകളാണ് ഇന്ത്യയിലുള്ളത്. അതേസമയം, ആധാർ കാർഡ് ഉടമകളുടെ എണ്ണം 111 കോടി കവിഞ്ഞിട്ടുണ്ട്.
