ദില്ലി: ഗ്രേറ്റര്‍ നോയിഡയിലെ ജുവറില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകും.
വിമാനത്താവളം അനുവദിക്കാന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താളത്തിലെ തിരക്ക് കുറയ്‌ക്കാന്‍ പുതിയ വിമാനത്താവളം വഴി കഴിയും.
2001 മുതലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ പദ്ധതികള്‍ ആലോചിച്ച് തുടങ്ങിയത്.നിലവില്‍ ഇതിനായി 3000 ഹെക്ടര്‍ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ട്.
