തലസ്ഥാനത്ത് നോക്കുകൂലി തര്‍ക്കം; വിമാനത്താവളത്തിലേക്കുള്ള കേബിളുകള്‍ ഇറക്കാനായില്ല

First Published 31, Mar 2018, 4:23 PM IST
nokkukooli in trivandrum airport
Highlights

ആറ് ഡ്രം കേബിളുകൾ ഇറക്കേണ്ടതിന് നിയമപ്രകാരം നൽകേണ്ടത് 7000 രൂപയാണെങ്കിലും തൊഴിലാളികൾ 20000 രൂപയാണ് ആവശ്യപ്പെടുന്നതെന്ന് കരാറുകാരൻ ആരോപിച്ചു.

തിരുവനന്തപുരം: വിമാനത്താവളത്തിൽ നോക്കുകൂലി തർക്കം. ആഭ്യന്തര ടെർമിനലിലേക്കുള്ള ഇലക്ട്രിക് കേബിളുകള്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇറക്കാനായില്ല. ചരക്ക് ഇറക്കാൻ തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്ന് കരാറുകാരൻ ആരോപിച്ചു. എറണാകുളത്തു നിന്നാണ് രണ്ടുലോറികളിൽ ഇവിടേക്ക് കേബിളുകൾ കൊണ്ടു വന്നത്. ആറ് ഡ്രം കേബിളുകൾ ഇറക്കേണ്ടതിന് നിയമപ്രകാരം നൽകേണ്ടത് 7000 രൂപയാണെങ്കിലും തൊഴിലാളികൾ 20000 രൂപയാണ് ആവശ്യപ്പെടുന്നതെന്ന് കരാറുകാരൻ ആരോപിച്ചു.
 

loader