പിണറായിയുടെ തീരുമാനത്തെ പുകഴ്ത്തി കെ.എം. മാണി നോക്കുകൂലി നിരോധനം പുത്തന്‍ സൂരോദ്യയം

കോട്ടയം: സംസ്ഥാനത്ത് നോക്കുകൂലി നിരോധനത്തെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി. നോക്കുകൂലി നിരോധനം വികസനത്തിന്റെ പുത്തൻ സൂര്യോദയമാണെന്ന് കെ.എം.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയിലെഴുതിയ ലേഖനത്തിലാണ് പിണറായി സർക്കാരിനെ പുകഴ്ത്തിയത്. ചെങ്ങന്നൂരിലെ രാഷ്ട്രിയ നിലപാടക്കം തീരുമാനിക്കുന്നതിന് നാളെ കേരള കോണ്‍ഗ്രസിന്‍റെ നിർണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് മാണി പിണറായിയുടെ തീരുമാനത്തെ പുകഴ്ത്തി രംഗത്തെത്തിയത്.