നീരവ് മോദിക്കും മെഹുൽ ചോക്സിക്കും ജാമ്യമില്ലാ വാറണ്ട്

First Published 8, Apr 2018, 5:35 PM IST
Non bailable arrest warrant against nirav modi
Highlights
  • നീരവ് മോദിക്കും മെഹുൽ ചോക്സിക്കും ജാമ്യമില്ല വാറണ്ട്

ദില്ലി:  നീരവ് മോദിക്കും മെഹുൽ ചോക്സി ക്കുമെതിരെ കുരുക്ക് ശക്തമാക്കി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്  വായ്പ എടുത്ത ശേഷം മുങ്ങിയ ഇരുവർക്കുമെതിരെ മുംബൈ സിബിഐ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു.

ഇരുവര്‍ക്കും എതിരെ നേരത്തെ കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതി എന്‍ഫോഴ്സമെന്‍റിന്‍റെ അപേക്ഷയില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നിയമപ്രകാരം നീരവ് മോദിക്കും സംഘത്തിനും വായ്പ നൽകിയ ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖയിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് സിബിഐ അറിയിച്ചു. 

അലഹബാദ് ബാങ്കിന്റെയും, ഹോങ്കോങ്ങ് ബാങ്കിന്റെയും നീ രവ് മോദിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ വിനിമയത്തിന്റെ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

loader