സോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ്. ഉത്തരകൊറിയൻ ദേശീയ ചാനലിലൂടെ പുതുവൽസര സന്ദേശം നൽകിന്നതിനിടയിലാണ് ഉന്നിന്‍റെ പ്രഖ്യാപനം.
ലോകത്തിലെ വന്‍ശക്തികളെന്ന് അവകാശപ്പെടുന്ന ഒരു സൈന്യത്തിനും ഇനി ഉത്തരകൊറിയയെ ആക്രമിക്കാൻ സാധിക്കില്ലെന്നും 2017ൽ ഉത്തരകൊറിയ വൻ ആണവശക്തിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഉത്തരകൊറിയ രണ്ട് ആണവ പരീക്ഷണങ്ങൾ നടത്തുകയും നിരവധി മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അമേരിക്ക അടക്കമുള്ള പല രാജ്യങ്ങൾ ഉത്തരകൊറിയക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
