പ്യോംഗ്യോങ്: വടക്കന്‍ കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അമേരിക്കയും തെക്കന്‍ കൊറിയയും. 1000 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. വാര്‍ത്തയോട് വടക്കന്‍ കൊറിയ പ്രതികരിച്ചിട്ടില്ല. തലസ്ഥാമായ പ്യോംഗ്യോങില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ഇതുവരെ പരീക്ഷിച്ചതില്‍ വച്ച് ഏറ്റവും ശക്തിയേറിയതാണ് റിപ്പോര്‍ട്ട്. വടക്കന്‍ കൊറിയയുടെ നീക്കം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പ്രതികരിച്ചു. സാഹചര്യം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചെന്നും മാറ്റിസ് പറഞ്ഞു. 

മിസൈല്‍ 50 മിനിറ്റിലേറെ സഞ്ചരിച്ചുവെന്നും, തങ്ങളുടെ ആകാശ പരിധിയില്‍ എത്തിയില്ലെന്നും ജപ്പാന്‍ അറിയിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും വടക്കന്‍ കൊറിയയുടെ പ്രകോപനത്തെ വിമര്‍ശിച്ചു