സോള്‍: ഉത്തരകൊറിയ അന്തര്‍വാഹനിയില്‍നിന്നു തൊടുക്കാവുന്ന ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ശനിയാഴ്ച വടക്കുകിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ പസഫിക് സമുദ്രത്തിലാണു പരീക്ഷണം നടന്നത്. ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പരീക്ഷണം വിജയമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും ദക്ഷിണ കൊറിയന്‍ അധികൃതര്‍ അറിയിച്ചു.