സിയൂൾ: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ദക്ഷിണ കൊറിയൻ സൈന്യമാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ശനിയാഴ്ച പ്രാദേശിക സമയം 7.55 നാണ് ഉത്തരകൊറിയൻ സൈന്യം മിസൈൽ പരീക്ഷിച്ചതെന്നാണ് വിവരം.
ജപ്പാനു സമീപമുള്ള കിഴക്കൻ മേഖലയിലെ സമുദ്രത്തിലേക്കാണ് മിസൈൽ പരീക്ഷിച്ചത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷിക്കുന്നത്. ട്രംപിന് മുന്നില്‍ കരുത്ത് കാണിക്കാനുള്ള നോര്‍ത്ത് കൊറിയന്‍ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുത്തപ്പോൾ തന്നെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിഞ്ഞിരുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. മിസൈൽ പരീക്ഷണത്തിനു ശേഷമുള്ള സ്ഥിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഉത്തരകൊറിയൻ ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തെ രൂക്ഷമായി വിമർശിച്ച് ജപ്പാൻ. മിസൈൽ പരീക്ഷണം പ്രതിഷേധാർഹമാണെന്ന് ജപ്പാൻ വിദേശകാര്യ സെക്രട്ടറി യോഷിൻഡെ സുഗ അറിയിച്ചു.
