ടോക്കിയോ: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടർന്നാൽ റഷ്യയയെയും അന്താരാഷ്ട്ര സമൂഹത്തേയും ഏകോപിപ്പിക്കുമെന്നും ആബെ പറഞ്ഞു.

ആണവ പരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരകൊറിയയ്ക്കു ഭാവിയില്ലെന്നും ആബെ കൂട്ടിച്ചേർത്തു. ആബെ ഞായറാഴ്ച റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ഉത്തരകൊറിയൻ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.

ഉത്തരകൊറിയൻ ഭരണകൂടത്തിനു സമ്മർദം ചെലുത്താൻ പുടിന്‍റെ പിന്തുണ തേടുമെന്നും ജാപ്പനീസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.