പ്യോങ്യാങ്: യു.എൻ ഉപരോധത്തിനെതിരെ ശക്തമായ മറുപടിയുമായി ഉത്തരകൊറിയ. യു.എന്നിന്റെ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഒൗദ്യോഗിക വാർത്ത എജൻസിയാണ് ഇതുസംബന്ധിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആണവശക്തിയാവാനുള്ള ഉത്തരകൊറിയയുടെ ചരിത്രദൗത്യം അമേരിക്കയെ ഭയചകിതരാക്കുന്നു. ഇതാണ് പുതിയ ഉപരോധങ്ങൾ രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ കാരണം. ഇതുകൊണ്ട് തങ്ങൾ പിൻമാറില്ലെന്നും സ്വയരക്ഷക്കുളള ആണവപരീക്ഷണങ്ങള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയുള്‍പ്പെടെ നിയന്ത്രിക്കുന്നതടക്കമുളള നിര്‍ദേശങ്ങളടങ്ങിയ അമേരിക്കന്‍ പ്രമേയമാണ് യുഎന്‍ രക്ഷാസമിതി പാസാക്കിയത്. ഉത്തരകൊറിയയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന ചൈനയും റഷ്യയും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
