ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

കൊച്ചി: ദേവസ്വം കമ്മീഷണർ ആയി അഹിന്ദുക്കളെ നിയമിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചു കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ദേവസ്വം കമ്മീഷണർ ആയി അഹിന്ദുക്കളെ നിയമിക്കാൻ ഭേദഗതി കൊണ്ടുവന്ന സർക്കാർ തീരുമാനത്തിന് എതിരെ ആയിരുന്നു ഹർജി.