നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നേക്കും. ചട്ടങ്ങള്‍ മാറ്റിവച്ച് ചോദ്യോത്തരവേളയില്‍ തന്നെ ചര്‍ച്ച തുടങ്ങണം എന്ന സ്‌പീക്കറുടെ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ തുടക്കത്തില്‍ തന്നെ അവസരം നല്‍കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിട്ടു വീഴ്ചയ്‌ക്ക് തയ്യാറായിട്ടില്ല. ചര്‍ച്ച തുടങ്ങിയാല്‍ നടുത്തളത്തില്‍ മുദ്രാവാക്യം വിളിക്കാതെ കുത്തിയിരിക്കാനാണ് തൃണമൂല്‍ ആലോചിക്കുന്നത്. ചര്‍ച്ച തുടങ്ങിയാല്‍ പ്രധാനമന്ത്രി ഇടപെട്ട് സംസാരിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.