ഗ്രാമീണ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ജില്ലാ സഹകരണ ബാങ്കുകളില്‍ കറന്‍സി എത്തിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് ബാങ്കുകളോട് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. ജില്ലാ ലീഡ് ബാങ്കുകള്‍ ഇതിന് മേല്‍നോട്ടം വഹിക്കണം. കറന്‍സി ചെസ്റ്റുള്ള ബാങ്കുകള്‍ സ്വന്തം ശാഖകളില്‍ കൂടുതല്‍ കറന്‍സി നല്‍കുന്നത് അവസാനിപ്പിക്കണം. എല്ലാ ബാങ്കുകള്‍ക്കും ഒരേ പോലെ പണം നല്‍കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.