കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് .നികുതി വെട്ടിച്ച് മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതിയിലാണ് കൊടുവള്ളി ജോയിന്റ് ആർ ടി ഒ നോട്ടീസ് അയച്ചത് .ഏഴ് ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കോടിയേരി ബാലകൃഷ്ണന്‍റെ യാത്രയോടെയാണ് ഫൈസലിന്‍റെ ആഢംബര കാര്‍ വിവാദത്തിലായത്.