തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായ എറണാകുളം ബിജുവിനെ ജയില്‍ചാടാന്‍ സഹായിച്ച പറക്കും തളികയെന്നു വിളിക്കുന്ന ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ രക്ഷപ്പെടുത്തിയ ബിജുവിനെ തേനിയില്‍ കൊണ്ടുപോയി വിട്ടുവെന്നാണ് ബൈജുവിന്റെ മൊഴി.
സംസ്ഥാനത്ത് 200 ലധികം കേസില്‍ പ്രതിയായ എറണാകുളം ബിജു പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. 

പൂജപ്പുര ജയിലില്‍ നിന്നും നെയ്യാറ്റിന്‍കര കോടതിയില്‍ ഒരു മോഷണക്കേസിന്റൈ വിചാരണക്കായി കൊണ്ടുവന്നപ്പോഴാണ് ബിജു രക്ഷപ്പെട്ടത്. ബിജുവിനെ രക്ഷപ്പെടുത്താന്‍ പറക്കും തളിയെന്ന വിളിക്കുന്ന കൂട്ടാളി ബൈജു ജയില്‍മുതല്‍ പിന്തുണടര്‍ന്നു. ബൈക്കില്‍ രക്ഷപ്പെട്ട ഇവരുവരും നാഗര്‍കോവിലെത്തി, അവിടെ നിന്നും തേനിയിേേലക്ക് പോയി. പിന്നീട് ബൈജു തിരിക എത്തി.

നേരത്തെയും ബിജുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ശ്രമം പാളി. ജയിലില്‍ കിടക്കുന്ന മറ്റ് രണ്ട് മോഷ്ടാക്കളെ കൂടി രക്ഷപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതായി പൊലീസ് പറഞ്ഞു. ഇതിനിടെയാണ് പാറശാലയില്‍വച്ച് ബൈജുവിനെ ഷാഡോ പൊലീസ് പിടികൂടിയത്. ബിജുവിനുവേണ്ടി അന്വേഷണം തുടരുകയാണ്.