സിആര്‍പിഎഫ് ജവാനായ ഉത്തര്‍പ്രദേശ് സ്വദേശി ജീത്ത് സിംഗാണ് ആരോപണങ്ങളുന്നയിച്ച് വീഡിയോ പുറത്ത് വിട്ടത്.മൗണ്ട് അബുവില്‍ സേവനമനുഷ്ഠിക്കുകയാണ് ഇദ്ദഹം.
സൈനികര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ തഴയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിആര്‍പിഎഫ് ജവാന്‍ ആരോപിക്കുന്നു.പെന്‍ഷനും,വൈദ്യ സേവനങ്ങളും മറ്റു സൈനികരേക്കാള്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് കുറവാണെന്നും ജവാന്‍ ആരോപണമുന്നയിക്കുന്നു
അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ജവാന്‍മാര്‍ക്കുള്ള ഭക്ഷണത്തെക്കുറിച്ചും ജീത്ത് സിംഗ് വീഡിയോയില്‍ ആരോപണമുന്നയിക്കുന്നുണ്ട്..

