ന്യൂഡൽഹി: ഇന്ധനവിലയിൽ ദിവസേനയുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പും എസ്.എം.എസ് സംവിധാനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ. പെട്രോൾ, ഡീസൽ വില 16മുതൽ ദിനംപ്രതി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ഫ്യുവൽ അറ്റ് ഐ ഒ സി (Fuel@IOC) എന്ന ആപ് ഡൗൺലോഡ് ചെയ്താൽ ഉപഭോക്താക്കൾക്ക് അതത് പ്രദേശത്തെ വില അറിയാന്‍ സാധിക്കും. ഓരോ പെട്രോൾ പമ്പിലും അവരുടെ ഡീലർ കോഡ് പ്രദർശിപ്പിക്കും. ഇതുപയോഗിച്ച് എസ്.എം.എസ് ചെയ്താലും വില അറിയാം. RSP<SPACE>DEALER CODE എന്ന് 9224992249 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്താൽ മതി.
