വിദേശത്ത് ജോലി വാഗ്ദാനം എട്ടുലക്ഷം ഗ്രാമവാസിയില്‍ നിന്ന് തട്ടി  

ദില്ലി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രദേശവാസിയെ പറ്റിച്ച് എട്ടുലക്ഷം രൂപ തട്ടിയെടുത്ത എന്‍ആര്‍ഐ സഹോദരന്മാര്‍ അറസ്റ്റില്‍. ജസ്‍വീന്ദര്‍ ലാല്‍, ലാഖ്‍വിന്‍ഡര്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ചന്നന്‍ ലാല്‍ എന്ന ഗ്രാമവാസിയെ പറ്റിച്ച് പണവും തട്ടി ഇറ്റലിയിലേക്ക് ഇവര്‍ കടന്നുകളയുകയായിരുന്നു. പഞ്ചാബിലാണ് സംഭവം.

ജസ്‍വീന്ദര്‍ ലാലിനെ ദില്ലി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലാഖ്‍വീന്ദര്‍ ലാലിനെ ചണ്ടീഗര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.