പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിർണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം.

ദില്ലി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിർണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികളായ ഇന്ത്യാക്കാർക്ക് പകരക്കാരെ ഉപയോഗിച്ച് പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്.. 

പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്ന കാര്യങ്ങളിലെ ചട്ടങ്ങള്‍ ബില്ലിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പിന്നീട് കൊണ്ടുവരും. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമ രൂപം നൽകിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്. 

കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. നിലവിലെ കണക്കുകൾ അനുസരിച്ച് ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാർ വിദേശരാജ്യങ്ങളിൽ കഴിയുന്നുണ്ട്. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിലൂടെ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറാനും ഇപ്രവാസികള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.