എസ്. കലേഷ് 2011 ൽ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ‌/നീ എന്ന കവിത ചിലയിടങ്ങളിൽ വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും വികലമാക്കി ദീപാ നിശാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു എന്നായിരുന്നു ആരോപണം. 

കവിതാ മോഷണ ആരോപണത്തിൽ കവി എസ്. കലേഷിനോട് ദീപാ നിശാന്ത് മാപ്പ് പറയണമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. ''കണാ കുണാ പറയാതെ ദീപ നിശാന്ത് എസ്. കലേഷിനോട് മാപ്പ് പറയണം'' എന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിൽ എൻഎസ് മാധവൻ കുറിച്ചിരുന്നു. എസ്. കലേഷ് 2011 ൽ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ‌/നീ എന്ന കവിത ചിലയിടങ്ങളിൽ വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും വികലമാക്കി ദീപാ നിശാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു എന്നായിരുന്നു ആരോപണം. 

Scroll to load tweet…

തന്റെ സ്വന്തം കവിതയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിന് തെളിവുകളും കലേഷ് പുറത്തു വിട്ടിരുന്നു. രണ്ട് കവിതകളും തമ്മിലുള്ള അസാധാരണമായ സാമ്യം ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. എന്നാൽ സർവ്വീസ് മാസികയിൽ കവിത മോഷ്ടിച്ച് നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക എന്നായിരുന്നു ദീപാ നിശാന്തിന്റെ മറുപടി.