വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണത്തില്‍ 15 ഇരട്ടി വര്‍ധന

അഗര്‍ത്തല: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണത്തില്‍ 15 ഇരട്ടി വര്‍ധന. 2013 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയവും വര്‍ധനവുണ്ടായത്. നിലവില്‍ 140 എംഎല്‍എമാരാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ളത്.

2013 ല്‍ നിന്ന് ഇരട്ടിച്ച് 2014ല്‍ 17 എംഎല്‍എമാരാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായിരുന്നത്. അത് 2016 ആയപ്പോള്‍ 72 എംഎല്‍എമാരായി അത് വര്‍ധിച്ചു. നാലിരട്ടി വര്‍ധനവാണിത്. 2018 ല്‍ ഇത് വീണ്ടും ഇരട്ടിയായി വര്‍ധിച്ച് 140ലെത്തി.

ബിജെപിയുടെ വളര്‍ച്ചയില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനുമാണ് കനത്ത തിരിച്ചടി നേരിട്ടത്. 2013 മതുല്‍ 18 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായി. 2013ല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ക്ക് 242 എംഎല്‍എമാരുണ്ടായിരുന്ന സ്ഥാനത്ത് 2018ല്‍ 151ആയി കുറഞ്ഞു.

എട്ട് വടക്ക് കഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു എംഎല്‍എ പോലും ഇല്ലായിരുന്ന സ്ഥാനത്ത് അഞ്ച് മുഖ്യമന്ത്രിമാരുണ്ട് ബിജെപിക്ക്. നേരത്തെ കോണ്‍ഗ്രസിന് അഞ്ച് മുഖ്യമന്ത്രിമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് എണ്ണമാണുള്ളത്.