മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗകേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും ഇതില്‍ ചിലത് താന്‍ കണ്ടിരുന്നുവെന്നുമാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ കന്യാസത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫാ.നിക്കോളാസിന്‍റെ ഇപ്പോഴത്തെ വാദം.

കോട്ടയം:ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീകള്‍.ഫാ. നിക്കോളാസ് മണിപ്പറമ്പിലിനെതിരെയാണ് കന്യാസ്ത്രീകളുടെ ആരോപണം. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗകേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും ഇതില്‍ ചിലത് താന്‍ കണ്ടിരുന്നുവെന്നുമാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ കന്യാസത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫാ.നിക്കോളാസിന്‍റെ ഇപ്പോഴത്തെ വാദം. അതേസമയം ബലാത്സംഗകേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതിയില്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിച്ചു.