ശനിയാഴ്ച രാവിലെ 11 മണിയോടെ കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽവച്ചാണ് സമരം അവസാനിപ്പിക്കുക. കേസിൽ വളരെ വൈകിയാണ് നീതി ലഭിച്ചതെങ്കിലും, നീതി ലഭിച്ചത്തിൽ സന്തോഷമുണ്ടെന്നും ഇത് ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.  

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി സേവ് സിസ്റ്റേഴ്സ് ആക്ഷൻ കൌൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അറിയിച്ചു. കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽവച്ചാണ് സമരം അവസാനിപ്പിക്കുക. കേസിൽ വളരെ വൈകിയാണ് നീതി ലഭിച്ചതെങ്കിലും, നീതി ലഭിച്ചത്തിൽ സന്തോഷമുണ്ടെന്നും ഇത് ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

അതേസമയം പൂർണ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഫാദർ പറഞ്ഞു. ഇതിനായി ഞായറാഴ്ച ചർച്ച സംഘടിപ്പിക്കും. ജനകീയ സമരങ്ങളുടെ നേതാക്കളടക്കം പങ്കെടുക്കുന്ന ചർച്ചയിൽ സമരം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നതു സംബന്ധിച്ച് കാര്യങ്ങൾ പരിശോധിക്കും. സമരത്തിനായി മുന്നോട്ടിറങ്ങിയ കന്യാസ്ത്രീകളെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്നും ഫാദർ കൂട്ടിച്ചേർത്തു. 

ബിഷപ്പിനെ അറസ്റ്റ് ചെയ്ത വാർത്തയെ തുടർന്ന് സമര പന്തലിൽ ലെഡു വിതരണം ചെയ്താണ് കന്യാസ്ത്രീകളടക്കം സമരത്തിന് നേത‍ൃത്വം നൽകിയവർ വിജയം ആഘോഷിച്ചത്.