കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. ഡബ്ല്യു സി സിയെ പ്രതിനിധാനം ചെയ്താണ് റിമയെത്തിയത്.

കൊച്ചി:ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് റിമ കല്ലിങ്കല്‍ സമരപന്തലിലെത്തി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ചാണ് റിമ സമരപന്തലിലെത്തിയത്. കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന് ആഷിഖ് അബുവും ആവശ്യപ്പെട്ടു.

ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുകയാണ്. കൊച്ചിക്ക് പുറമേ സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം ഇന്ന് വ്യാപിപ്പിച്ചിരുന്നു.