ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ജാർഖണ്ഡിൽ നിന്ന് എത്തിച്ച മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പോലീസിനെ കൈമാറിയിരുന്നു

തൃശ്ശൂര്‍:മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പോലീസ് എടുത്ത കേസില്‍ രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്.മനുഷ്യക്കടത്ത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.2022 ലാണ് സംഭവം.ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ജാർഖണ്ഡിൽ നിന്ന് എത്തിച്ച മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പോലീസിനെ കൈമാറിയിരുന്നു.തൃശ്ശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ

റെയിൽവേ പോലീസ് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്.കേസു പരിഗണിച്ച കോടതിയാണ് മനുഷ്യക്കടത്ത് കുറ്റം നിലനിൽക്കില്ല എന്ന നിരീക്ഷണത്തോടെ പ്രതി പട്ടികയിൽ ചേർത്ത കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്