തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെയും പാരാമെഡിക്കൽ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം ഉയർത്തി സർക്കാരിന്‍റെ പ്രാഥമിക വിജ്ഞാപനമായി. നഴ്സുമാരുടെ വേതനം ഇരുപതിനായിരം രൂപ മുതലാണ് നിശ്ചയിച്ചിട്ടുള്ളത്. ജീവനക്കാരെ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് വേതനം തീരുമാനിച്ചിട്ടുള്ളത്.

രണ്ട് മാസം വരെ പുതിക്കിയ ശമ്പളം സംബന്ധിച്ച നിർദ്ദേശങ്ങളും ആക്ഷേപങ്ങളും പരിഗണിക്കുമെന്നും വിജ്ഞാപനത്തിന് സൂചിപ്പിക്കുന്നു. അതേസമയം നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.