തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ഒ. രാജഗോപാൽ. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണെന്നും അതിനാലാണ് കേന്ദ്ര സർക്കാർ റൂൾസ് കൊണ്ടു വന്നത്. നിയമപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് കോടതിയാണ് സഭയല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന (കാലിച്ചന്തകളുടെ നിയന്ത്രണം)റൂൾസ് നാല് മാസം മുൻപ് പുറപ്പെടുവിച്ചതാണ്. റൂൾസുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുവാൻ എല്ലാവർക്കും അവസരമുണ്ടായിരുന്നു. ആരും യാതൊരു അഭിപ്രായവും പറഞ്ഞില്ല. ഇനിയും റൂൾസിൽ അഭിപ്രായം പറയുവാൻ അവസരമുണ്ടെന്നു കേന്ദ്രമന്ത്രി അറിയിച്ചതാണെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു. 

രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. കശാപ്പു നിയന്ത്രണവുമായി ബന്ധപ്പെട്ടു നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്നും തിരുവനന്തപുരത്തെ ബിജെപി ഓഫീസ് തകർത്തവരാണ് ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും രാജഗോപാൽ കുറ്റപ്പെടുത്തി.