തിരുവനന്തപുരം; ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തങ്ങളില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. തിരുവനന്തപുരം പൂന്തുറ കടപ്പുറത്താണ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായിട്ടുണ്ട്. തീരത്തേക്ക് കൊണ്ടുവന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും. 

ഏതാണ്ട് നാല്‍പ്പത്തോളം ബോട്ടുകളിലായി 150-ഓളം മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെയോടെ കടലില്‍ തിരച്ചിലിനിറങ്ങിയിട്ടുള്ളത്.