ഫ്ലോറിഡ: ഹെയ്ത്തിയില്‍ സര്‍വ്വനാശം വിതച്ച ചുഴലിക്കാറ്റ് ഫ്ലോറിഡയ്‌ക്ക് 100 മൈല്‍ അടുത്തെത്തി. മണിക്കൂറില്‍ 205 കിലേമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന മാത്യ ചുഴലിക്കാറ്റ് ബഹാമസിന് മുകളിലൂടെയാണ് കടന്ന് പോകുന്നത്. കാറ്റ് ഉച്ചയോടെ ഫ്ലോറിഡാ നഗരത്തില്‍ എത്തുമെന്നാണ് അനുമാനം. പ്രസിഡന്റ് ബറാക് ഒബാമ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായകാറ്റും മഴയും തുടരുകയാണ്. ഫ്ലോറിഡ, ജോര്‍ജിയ, സൗത്ത കരലിന എന്നീ പ്രവിശ്യാ തീരങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിശക്തമായ നാലാം ഗണത്തില്‍പെട്ട ചുഴലിക്കാറ്റ് കടന്നു വന്ന വഴികളിലെല്ലാം വന്‍ നാശമാണ് വിതച്ചത്.
ഹെയ്തിയില്‍ മരണം 108 പേര്‍ മരിച്ചതിന് പുറമെ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലും നാലാ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. നഗരങ്ങളിലെ കെട്ടിടങ്ങളില്‍ 80 ശതമാനവും തകര്‍ന്നു തരിപ്പണമായ ഹെയ്തിയില്‍. നിരവധി പേരാണ് ഒറ്റപ്പെട്ടത്. പകര്‍ച്ച വ്യാദികള്‍ പടരുന്നത് തടയുക എന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി.
