വാഷിങ്ടണ്‍: ഹിലരി ക്ലിന്ററെ മെയിലുകള്‍ സംബന്ധിച്ച എഫ് ബി ഐ അന്വേഷണത്തില്‍ പരോക്ഷമായ അതൃപ്തിയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാവരുത് അന്വേഷണം നടത്താനുള്ള തീരുമാനമെന്ന് ഒബാമ പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ലക്ഷ്യം വച്ചുള്ള ഒബാമയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അന്വേഷണം നടത്താനുള്ള കോമിയുടെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആദ്യമായാണ് ബരാക് ഒബാമ പ്രതികരിക്കുന്നത്.
ഹിലരിയുടെ മെയില്‍: എഫ്ബിഐ അന്വേഷണത്തില്‍ ഒബാമയ്ക്ക് അതൃപ്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
