ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആലുവയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലാണ് മൂന്നംഗ സമിതി യോഗം ചേരുക. 

എറണാകുളം: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആലുവയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലാണ് മൂന്നംഗ സമിതി യോഗം ചേരുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജസ്റ്റിസ് പി ആർ രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് യോഗം ചേരുന്നത്. ഈ സീസണിലെ ശബരിമല തീർത്ഥാടനത്തിന് സമ്പൂർണ്ണ മേൽനോട്ട ചുമതലയും, തൽസമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നൽകിയത്. യോഗത്തിൽ സമിതി അംഗങ്ങൾ ശബരിമല സന്ദര്ശിാക്കുന്നതടക്കം നിർണായക കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.