തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രത്യേക നിരീക്ഷക സമിതി റിപ്പോർട് തേടി. ശബരിമല സ്പെഷ്യൽ കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  നിലവിലെ സാഹചര്യവും സംഭവങ്ങളും അറിയിക്കാൻ സമിതി നിർദേശിച്ചു.

നിലവിലെ സ്ഥിതിഗതികള്‍ സമിതി നിരീക്ഷിക്കുകയാണ്. യുവതി പ്രവേശനത്തിന് പിന്നാലെ തന്ത്രി നടയടച്ച സംഭവത്തില്‍  ദേവസ്വം ബോർഡാണ് നേരിട്ട് ഇടപെടേണ്ടതെന്ന് നിരീക്ഷക സമിതി വ്യക്തമാക്കി. 
നിരീക്ഷക സമിതിയുടെ അടുത്ത യോഗം ഈ മാസം പത്തിന് ചേരും.