തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരിച്ചറിയാനാകാത്ത വിധം നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇപ്പോള്‍ കൊണ്ടു വന്ന 5 പേരില്‍ 4 പേരെ വിഴിഞ്ഞത്തുനിന്നും ഒരാളെ പൂന്തുറയില്‍ നിന്നുമാണ് എത്തിച്ചത്. ഇതോടെ ഇന്ന് 7 പേരെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്തെത്തി ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ദുരിതബാധിത പ്രദേശത്ത് മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നാരോപിച്ച് വിഴിഞ്ഞത്ത് പ്രതിഷേധം ശക്തമായി.