തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലെ നഷ്ടങ്ങളുമായി ബന്ധപ്പെട്ട കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് സ്ഥിതഗതികള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം.404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാർശ ചെയ്യുമെന്നും കേന്ദ്ര സംഘം അറിയിച്ചു.  സംസ്ഥാന സർക്കാറും സേനാ വിഭാഗങ്ങളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് കേന്ദ്ര സംഘത്തലവൻ ബിപിൻ മാലിക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രസംഘവും മന്ത്രിമാരും.അടിയന്തര സഹായം 422 ൽ നിന്ന് 442 ആയി കേരളം ആവശ്യപ്പെട്ടെന്ന് റവന്യു മന്ത്രി അറിയിച്ചു.

അതേസമയം 226 കോടിരൂപയ്ക്കുള്ള സഹായം കേന്ദ്ര മാനദണ്ഡമനുസരിച്ചല്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിൽ 38 കോടി രൂപ ഒഴികെ ബാക്കി എല്ലാ തുകയും ശുപാർശയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സംഘം ഉറപ്പ് നൽകിയെന്നും ഐസക് അറിയിച്ചു.