തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കും. സ്വീകരിക്കേണ്ട അടിയന്തര നടപടികളും നാളെ തീരുമാനിക്കും. നടുക്കടലില്‍ നിന്ന് രക്ഷപെട്ട് വന്നവര്‍ക്ക് തങ്ങളുടെ വള്ളങ്ങള്‍ കടലില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

ജീവിതോപാധികള്‍ നഷ്ടപപ്പെടുകയും രൂക്ഷമായ കടലാക്രമണം മൂലം തീരദേശത്തുള്ള ജീവിതം ദുസ്സഹവുമായ സാഹചര്യത്തിലാണ് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചത്.

കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഫിഷറിസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഇവിടങ്ങളില്‍ എത്തപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരിച്ച് കൊണ്ടുവരുന്നതിനായാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറുന്നത്.