കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കോഴിക്കോട് തീരത്ത് നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. താനൂരില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരണം 51 ആയി. 

ആറ് മൃതദേഹങ്ങള്‍ ബേപ്പൂരിലെത്തിച്ചു. ബേപ്പൂര്‍ പുറംകടലില്‍ നിന്ന് ഒരു മൃതദേഹം കൂടി അല്‍പസമയത്തിനകം കരയിലെത്തിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണുള്ളത്. കരയിലെത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.