തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്കുള്ള സഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 25 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതമാണ് സഹായം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. 

കാണാതായവർക്കുള്ള സഹായം സമയബന്ധിതമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസം പൂർണ്ണമായും ഉറപ്പാക്കും. ദുരന്തം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുണ്ടാകും. .കടലിലേക്കിറങ്ങുന്ന മത്സ്യതൊഴിലാളികളുടെ വിവരം രേഖപ്പഎടുത്താൻ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.