20 ലക്ഷം രൂപയുടെ ധനസഹായം ഉടന്‍ കൈമാറും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ ജില്ലയിലെ 91 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം രണ്ടു ദിവസത്തിനുള്ളിൽ അവരുടെ സ്ഥിരനിക്ഷേപ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. തിരുവനന്തപുരം താലൂക്കിൽനിന്നു കടലിൽ കാണാതായ 34 മത്സ്യത്തൊഴിലാളികളുടെ 127 ആശ്രിതർക്ക് ഇന്ന് ധനസഹായം ട്രഷറി സ്ഥിരനിക്ഷേപ അക്കൗണ്ടിലേക്ക് കൈമാറും. 

നെയ്യാറ്റിൻകര താലൂക്കിൽനിന്ന് കാണാതായ 57 മത്സ്യത്തൊഴിലാളികളുടെ 225 ആശ്രിതർക്കും സഹായം ഏപ്രിൽ നാലിനകം സ്ഥിരനിക്ഷേപ അക്കൗണ്ടിലേക്ക് കൈമാറും. അതത് താലൂക്ക് ഓഫീസുകളിൽ ഇതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കാണാതായവരുടെ കുടുംബങ്ങൾക്ക് ഡിസംബർ മുതൽ മാസം പതിനായിരം രൂപ വീതം വിതരണം ചെയ്തിരുന്നു.