lതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ബാധിക്കപ്പെട്ടവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി. തിരുവനന്തപുരം താലൂക്കിലെ നാല് സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂന്തുറ, മണക്കാട് ഗവയ യു പി സ്‌കൂള്‍ കൊഞ്ചിറവിള, ബീമാപള്ളി യു പി സ്‌കൂള്‍, വലിയ തുറ യുപി സ്‌കൂള്‍ എന്നിവയ്ക്കാണ് അവധി.