കേരളത്തിലും തമിഴ്‌നാട്ടിലും ഓഖി ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയില്‍. മുതലത്തോട് വനമേഖലയില്‍ ഉരുള്‍ പൊട്ടി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ യാത്ര തിരിച്ച വിനോദ സഞ്ചാരികള്‍ ശ്രദ്ധിക്കുക.
- പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ വൈകിട്ടോടെയുള്ള യാത്ര ഒഴിവാക്കുക
- കേരളത്തിലെ കടല്‍തീരത്തോടും, മലയോര മേഖലയോടും ചേര്‍ന്ന പ്രദേശങ്ങളില്‍ ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
- വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടാതിരിക്കുക, മരങ്ങള്‍ക്ക് കീഴില്‍ വിശ്രമിക്കുന്നതും ഒഴിവാക്കുക
- മലയോര റോഡുകളിലെ നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
- ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ യാത്രയില്‍ കരുതുക
- കാറ്റും മഴയും ശക്തമായാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. കഴിയുമെങ്കില്‍ പവര്‍ ബാങ്ക് കരുതുക
