മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രാണ് ‘ഒടിയന്‍’. ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ മൂന്നു ജീവിത ഘട്ടങ്ങളാണ് സിനിമ പറയുന്നത്.

ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ പുറത്തിങ്ങിയിരുന്നു. പിന്നാലെയെത്തിയ ഒടിയനിലെ ഗാനത്തിന്‍റെ ലിറിക് വീഡിയോ വന്‍ ഹിറ്റാവുകയും ചെയ്തു. കൊണ്ടോരാം എന്ന ഗാനത്തിന്‍റെ വരികള്‍ മാത്രമുള്ള ദൃശ്യങ്ങളില്ലാത്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് മാത്രം 28 ലക്ഷം വ്യൂവാണ് ഇതുവരെ ലിറിക് വീഡിയോയ്ക്ക് ലഭിച്ചത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാറും ശ്രേയ ഘോഷലുമാണ്.
റിലീസിനു മുമ്പ് തന്നെ ചര്‍ച്ചാവിഷയമായ ഒടിയനെ കുറിച്ച് പുതിയ വാര്‍ത്തകൂടി പുറത്തുവരികയാണ്. ഉക്രെയിനിലും ‘ഒടിയന്‍’ റിലീസ് ചെയ്യും എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടും ഒടിയന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. നടന്‍ പ്രകാശ് രാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഹരികൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രത്തിന് ഷാജിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.