കളക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഓഫീസും മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് ഓഫീസുമാണ് സീൽ ചെയ്തത്,
മാനന്തവാടി:വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടപടി തുടങ്ങി. തട്ടിപ്പിനെ തുടര്‍ന്ന് രണ്ട് റവന്യൂ ഓഫീസുകൾ പൂട്ടിയതായി ജില്ലാ കളക്ടർ എസ്.സുഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കളക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഓഫീസും മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് ഓഫീസുമാണ് സീൽ ചെയ്തത്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സബ് കളക്ടറെ നിയോഗിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധവുമായി കളക്ട്രേറ്റിലെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ കളക്ട്രേറ്റിലെ പ്രധാനകവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
