തിരുവനന്തപുരം: ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന് ഔദ്യോഗിക വസതിയായി. കവടിയാര്‍ ഹൗസ് ആണ് അനുവദിച്ചത്. അതേ സമയം കമ്മീഷന്‍ ഓഫീസ് സെക്രട്ടറിയേറ്റിന് പുറത്ത് ഐഎംജിയില്‍ തന്നെയായിരിക്കും. 

സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചതിലും വീടിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് വിഎസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. വീട് അനുവദിച്ചതടക്കം ചൂണ്ടി കാണിച്ച് ചീഫ് സെക്രട്ടറി വിഎസ്സിന്റെ കത്തിന് ഉടന്‍ മറുപടിനല്‍കും.