ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 2 രൂപ 25പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. രണ്ടാഴ്ച കൂടുന്പോൾ എണ്ണക്കമ്പനി മേധാവികൾ ചേരുന്ന യോഗത്തിന്റേതാണ് തീരുമാനം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും