കണ്ണൂര്‍: തന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന പ്രചാരണം തെറ്റാണെന്ന് സി.പി.എം നേതാവ് ഒ.കെ വാസു. കുടുംബ കലഹം ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ഒരിക്കലും സിപിഎമ്മില്‍ വന്നിരുന്നില്ല. സിപിഎമ്മുകാരന്‍ അല്ലാത്ത മകന്‍ സിപിഎം വിട്ടു എന്ന കള്ള പ്രചാരണം ആണ് നടക്കുന്നതെന്നും ഓ.കെ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേരത്തെ ബി.ജെ.പി വിട്ട് സിപിഎമ്മിലെത്തിയ ഓ.കെ. വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വാസുവിന്റെ മകന്‍ ഒ.കെ. ശ്രീജിത്ത് തിരികെ ബിജെപിയില്‍ ചേര്‍ന്നു എന്നായിരുന്നു വാര്‍ത്ത. നേരത്തെ ഓ.കെ വാസു അടക്കം ബിജെപി നേതാക്കള്‍ കുടുംബത്തോടെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇക്കൂട്ടത്തല്‍ ശ്രീജിത്ത് സി.പി.എമ്മില്‍ ചേര്‍ന്നിട്ടില്ലെന്നാണ് വാസുവിന്റെ വാദം.
