ബെംഗളുരു നിന്നും നോര്‍ത്ത് കൊറിയയിലേയ്ക്ക് അഞ്ച് ദിവസം നീളുന്ന യാത്ര ചെയ്യാന്‍ ആവശ്യമായത് 149088 രൂപ

ബെംഗലുരു: ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യുമ്പോള്‍ എത്ര ദൂരത്തേയ്ക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം. എന്നാല്‍ യാത്ര നോര്‍ത്ത് കൊറിയയിലേയ്ക്ക് പറ്റുമോ? പറ്റുമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് ആയ ഒല പറയുന്നത്. ബെംഗളുരു നിന്നും നോര്‍ത്ത് കൊറിയയിലേയ്ക്ക് അഞ്ച് ദിവസം നീളുന്ന യാത്ര ചെയ്യാന്‍ ആവശ്യമായത് 149088 രൂപ മാത്രമാണ്. 13840 കിലോമീറ്ററാണ് യാത്രയില്‍ സഞ്ചരിക്കുക. 

Scroll to load tweet…

സാധാരണ യാത്രക്കാരന് അത്ര പെട്ടന്ന് എത്തിച്ചേരാന്‍ കഴിയാത്ത ഒരു രാജ്യമാണ് വടക്കന്‍ കൊറിയ. സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏറെയുള്ള രാജ്യത്തേയ്ക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാമെന്ന് ഓണ്‍ലൈനില്‍ കണ്ട കൗതുകത്തെ തുടര്‍ന്നാണ് ബെംഗളുരു സ്വദേശിയായ വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ടാക്സി പരീക്ഷിച്ചത്. ബെംഗളുരു നിന്നും നോത്ത് കൊറിയയിലെ സൗത്ത് പ്യോങ്ങാനിലേക്കാണ് ടാക്സി ബുക്ക് ചെയ്തത്. 

Scroll to load tweet…

കിലോമീറ്ററിണ് പത്ത് രൂപ നിരക്കിലാണ് ചാര്‍ജ്ജ്. കാറുമായി വരുന്ന ഡ്രൈവറുടെ വിവരങ്ങളും ഒല വിദ്യാര്‍ത്ഥിയുമായി പങ്കുവച്ചതോടെ സ്ക്രീന്‍ഷോട്ട് വിദ്യാര്‍ത്ഥി ട്വിറ്ററില്‍ഇട്ടു. ചുരുങ്ങിയ സമയത്തില്‍ ട്വീറ്റ് വൈറലായി. ഒലയുടെ സാങ്കേതിക വിഭാഗവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വടക്കന്‍ കൊറിയയിലേയ്ക്ക് കാര്‍ ബുക്ക് ചെയ്തത് സൈറ്റില്‍ നുഴഞ്ഞു കയറിയ ചില ബഗ്ഗുകള്‍ കാരണമാണെന്ന് ഒല വിശദീകരണവുമായി എത്തി. ചാര്‍ജ്ജിന്റെ പതിനഞ്ച് ശതമാനം അധികം നല്‍കുകയാണെങ്കില്‍ യാത്രയ്ക്ക് പൂര്‍ണമായും ഇന്‍ഷുറന്‍സ് നല്‍കുമെന്നുമായിരുന്നു ഓഫര്‍.