ദില്ലി: അഡീഷനല്‍ ജില്ലാ ജഡ്ജിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഓല കാബ് ഡ്രൈവര്‍ അറസ്റ്റില്‍. വടക്കന്‍ ദില്ലിയിലെ രൂപ് നഗറിലാണ് സംഭവം. സന്ദീപ് എന്നു പേരായ ഓല കാബ് ഡ്രൈവറാണ് ഗുരുഗ്രാമില്‍ അറസ്റ്റിലായത്.
ഇവിടെയുള്ള ഒരു മാര്‍ക്കറ്റിനടുത്ത് കാത്തു നില്‍ക്കാന്‍ പറഞ്ഞാണ് താന്‍ വണ്ടി ബുക്ക് ചെയ്തത് എന്ന് അഡീഷനല്‍ ജില്ലാ ജഡ്ജി നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു മിനിറ്റ് അവിടെ കാത്തുനിന്ന ഡ്രൈവര്‍ തന്നെ ലൈംഗിക ചുവയുള്ള ഭാഷയില്‍ അധിക്ഷേപിച്ച് സംസാരിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ബാഗും മറ്റും വലിച്ചെറിയുകയും ദേഹത്ത് കയറി പിടിക്കാന്‍ നോക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
